ദുരന്തങ്ങള്‍ അതിജീവിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രായോഗിക പരിശീലനവുമായി കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ സജ്ജം പദ്ധതിക്ക് തുടക്കമായി. ജില്ലാതല റിസോഴ്‌സ് പെഴ്‌സണ്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം ഇടുക്കി സാംസ്‌കാരികഭവന്‍ ഹാളില്‍ ജൂലൈ 10, 11 തീയതികളില്‍ നടന്നു. ഒരു ബ്ലോക്കില്‍ നിന്ന് നാല് പേര്‍ക്ക് വീതമാണ് പരിശീലനം നല്‍കിയത്. ജില്ലാ പ്രോഗ്രാം മാനേജര്‍ കെ. വി ബിപിന്‍, റിസോഴ്‌സ് പെഴ്‌സണ്‍മാരായ പി. കെ രാജു, റോണക് സെബാസ്റ്റ്യന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കാലാവസ്ഥ വ്യതിയാനം, ദുരന്തത്തെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച അവബോധമാണ് പരിശീലനത്തിലൂടെ നല്‍കുന്നത്. ബാലസഭയിലെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം തുടങ്ങിയവയും ഇതിന്റെ തുടര്‍ച്ചയായി നല്‍കും.