വ്യവസായികാടിസ്ഥാനത്തില്‍ മത്സ്യത്തീറ്റ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുമായി കുഫോസ്. മത്സ്യക്കുഞ്ഞുങ്ങളെ ഉപയോഗിച്ചു മത്സ്യത്തീറ്റ നിര്‍മിക്കുന്നതിനു പകരം ഏകകോശ മാംസ്യ കണങ്ങളും സൂക്ഷ്മാണുക്കളില്‍നിന്നുള്ള മാംസ്യവും ഉപയോഗിച്ചുള്ള സാ ങ്കേതികവിദ്യയാണിത്.
തദ്ദേശീയമായി ഇതു വികസിപ്പിക്കാന്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറിഡിയന്‍ ബയോടെക്കും സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിനുള്ള ധാരണാപത്രം കുഫോസും മെറിഡിയന്‍ ബയോടെക്കിന്‍റെ ഇന്ത്യന്‍ സബ്‌സിഡിയറിയും തമ്മില്‍ ഒപ്പുവച്ചു.
വൈസ് ചാന്‍സലര്‍ ഡോ. ടി. പ്രദീപ്കുമാറിന്‍റെ സാന്നിധ്യത്തില്‍ കുഫോസ് രജിസ്ട്രാര്‍ ഡോ. ദിനേശ് കൈപ്പിള്ളിയും മെറിഡിയന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബ്രാണ്ടന്‍ കൊറസുമാണ് കുഫോസ് ആസ്ഥാനത്ത് ധാരണാപത്രം ഒപ്പുവച്ചത്.