കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയെ ഒരു കേഡര്‍ സംഘടനയായി വളര്‍ത്തി എടുക്കുമെന്നും, സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ എല്ലാ വ്യാപാരികളെയും ഒരുമിപ്പിച്ച് നിര്‍ത്തുമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കുമരകം ഗോകുലം ഗ്രാന്റ് റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിന്നും 230 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പില്‍ റീ ബൂട്ട് ബിസിനസ്സ്, എന്ന വിഷയത്തെ കുറിച്ച് ഇന്റര്‍നാഷണല്‍ ട്രെയ്നര്‍ ഷമീം റഫീക് ക്ലാസ്സെടുത്തു. ഇന്റര്‍നാഷണല്‍ ട്രെയ്നര്‍ ബെന്നി കുര്യന് ലീഡര്‍ഷിപ്പ് എന്ന വിഷയത്തെ ആസ്പതമാക്കി ക്ലാസ്സെടുത്തു. എം.എം. മണി എം.എല്‍.എ. ക്യാമ്പില്‍ സന്ദേശം നല്കി. ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭങ്ങള്‍ ന്യായമുള്ളവയായതുകൊണ്ട് അതിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും, എന്നാല്‍ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ ഭൂ സമരങ്ങളെ പിന്തുണയ്ക്കില്ലെന്നും മണി ആശാന് പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി സണ്‍സെറ്റ് ക്രൂയിസ് ബോട്ടിംഗ് സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍, വര്‍ക്കിംഗ് പ്രസിഡന്റ്. കെ. ആര് വിനോദ്, ട്രഷര്‍ ആര്. രമേശ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ, വി.കെ മാത്യു, പി.എം. ബേബി, തങ്കച്ചന് കോട്ടയ്കകത്ത്, സിബി കൊല്ലംകുടിയില്‍, സി.കെ. ബാബുലാല്‍ ജില്ലാ സെക്രട്ടറിമാരായ ഷാജി കാഞ്ഞമല, ജോസ് കുഴികണ്ടം, വി.എസ്. ബിജു, എന്‍ ഭദ്രന്, പി.കെ.മാണി, ഷാഹുല്‍ പടിഞ്ഞാറെക്കര എന്നിവര്‍ പ്രസംഗിച്ചു.