മുൻ ജീവനക്കാർക്കാരുടെ ശമ്പള കുടിശ്ശിക ബൈജൂസ് കൊടുത്തു തീർക്കണം:വൈകിയാൽ നിയമ നടപടി

0
131

മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് കമ്പനിയായ ബൈജൂസിനോട് ആവശ്യപ്പെട്ട് കർണാടക ലേബർ വകുപ്പ്. കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ വകുപ്പിൽ പരാതിപ്പെട്ടിരുന്നു. കമ്പനിയിൽ നിന്ന് പിരിഞ്ഞു പോകുന്നതിന് മുമ്പ് ലഭിക്കേണ്ട തുക ഇനിയും ലഭിച്ചിട്ടില്ല എന്നു കാട്ടിയാണ് മുൻജീവനക്കാർ ബൈജൂസിനെതിരെ നീങ്ങിയത്. ഏകദേശം 20-30 പരാതികളാണ് ലഭിച്ചതെന്ന് ലേബർ വകുപ്പ് അറിയിച്ചു.

ഇതേ തുടർന്ന് ബൈജൂസിനെയും മുൻ ജീവനക്കാരെയും കർണാടക സർക്കാർ അനുരഞ്ജന ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ജീവനക്കാർക്ക് കുടിശ്ശിക തുക നൽകുന്നത് വൈകിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് വകുപ്പ് പറഞ്ഞു.

ബൈജൂസിൻെറ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബൈജൂസിന് 120 മില്യൺ ഡോളറിന്റെ കടബാധ്യതയാണുള്ളത്.