2024-25 സാമ്പത്തിക വർഷം മുതൽ ജിഎസ്ടി കോമ്പോസിഷൻ സ്കീമിൽ എൻറോൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യാപാരികൾ മാർച്ച് 31-ന് മുമ്പ് അപേക്ഷിക്കണമെന്ന് ജിഎസ്ടി വകുപ്പ്. നിലവിൽ കോമ്പോസിഷൻ സ്കീമിൽ എൻറോൾ ചെയ്തിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടാതെ, എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ യൂണീക്ക് ആയ തുടര്‍ സീരീസില്‍ ഉള്ള ടാക്‌സ് ഇൻവോയ്‌സുകൾ ഉപയോഗിക്കേണം.
5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾക്ക്, ഏപ്രിൽ 1 മുതൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാണ്. ഇല്ലെങ്കിൽ ഇൻപുട്ട് ടാക്സ് ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുകയും പിഴ ഈടാക്കുകയും ചെയ്യും. മൂന്ന് മാസത്തിലൊരിക്കൽ മാത്രം നികുതി റിട്ടേൺ നൽകാൻ ഉദ്ദേശിക്കുന്നവരും ഏപ്രിൽ ഒന്നിന് മുമ്പ് ഓപ്ഷൻ തിരഞ്ഞെടുക്കണം. നിലവിൽ ത്രൈമാസ റിട്ടേൺ നൽകുന്നവർക്ക് പ്രതിമാസ റിട്ടേണിലേക്ക് മാറാനും സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ അപേക്ഷിക്കണം.