എല്‍ ഐ സിയുടെ ലാഭം കുതിച്ചുയര്‍ന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയര്‍ന്നു. രണ്ടാം പാദം അവസാനിച്ചപ്പോള്‍ 15952 കോടി രൂപയാണ് എല്‍ ഐ സിയുടെ ലാഭം.അക്കൗണ്ടിങ് നയത്തിലെ മാറ്റത്തെ തുടര്‍ന്ന് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും വന്‍ കുതിപ്പുണ്ടാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1434 കോടി രൂപയായിരുന്നു എല്‍ ഐ സിയുടെ ലാഭം. നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭമാണ് വരുമാനത്തിന്റെ 40 ശതമാനവും. ഇത് 6798.61 കോടി രൂപയാണ്. എന്നാല്‍ ഇത് മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം 6961.14 കോടി രൂപയായിരുന്നു നിക്ഷേപങ്ങളില്‍ നിന്നുള്ള എല്‍ ഐ സിയുടെ വരുമാനം. മെയ് മാസത്തില്‍ ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവെച്ച എല്‍ ഐ സി ആദ്യ പാദ ഫലം പുറത്തുവന്ന ജൂണ്‍ മാസത്തില്‍ 682.9 കോടി രൂപയാണ് ലാഭം നേടിയിരുന്നത്. 20530 കോടി ഐ പി ഒയ്ക്ക് ശേഷമായിരുന്നു ഇത്.