അമേരിക്കയ്ക്ക് പുറത്തേക്കും വിപണി സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിച്ചതായി ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി. യുഎസിന് പുറത്തെ തങ്ങളുടെ പ്രധാന വിപണി ഇന്ത്യയാണെന്നും ഇന്ത്യയാണ് ലിങ്ക്ഡ്ഇന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയെന്നും അദ്ദേഹം പറഞ്ഞു. അമ്പത് ശതമാനത്തോളമാണ് ഇന്ത്യയില്‍ കമ്പനിയുടെ വില്‍പന വര്‍ധിച്ചത്.
യുഎസ് വിപണി തകര്‍ച്ച നേരിടുന്നതിനാല്‍ രാജ്യത്തിന് പുറത്ത് സാന്നിധ്യം ശക്തമാക്കി വരികയാണ് മൈക്രോസോഫ്റ്റ് കോര്‍പ്പിന്റെ ബിസിനസ് നെറ്റ്‌വര്‍ക്കിങ് സേവനമായ ലിങ്ക്ഡ്ഇന്‍.