എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് ഇനി ഫുട്ബോൾ താരം ലയണൽ മെസി ഉണ്ടാവില്ല. മെസിയുമായുള്ള മൂന്ന് വർഷത്തെ കരാർ ബൈജൂസ് അവസാനിപ്പിയ്ക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ‘എല്ലാവർക്കും വിദ്യാഭ്യാസം’ എന്ന ക്യാമ്പയിനിനായി 2022 നവംബറിലാണ് മെസിയുമായി ബൈജൂസ് മൂന്ന് വർഷത്തെ കരാർ ഒപ്പു വച്ചത്. പ്രതിവർഷം 50-70 ലക്ഷം ഡോളറിനായിരുന്നു (ഏകദേശം 4,000-5,000 കോടി രൂപ) കരാർ. നിലവിൽ ഒരു വർഷത്തെ പണം മെസിക്ക് നൽകിയിട്ടുണ്ട്.
ബോളിവുഡ് താരം ഷാരൂഖ് ഖാനുമായുള്ള കരാറും കഴിഞ്ഞ വർഷം കമ്പനി അവസാനിപ്പിച്ചിരുന്നു. ഷാരൂഖ് ഖാന് കരാർ മുമ്പോട്ടു കൊണ്ടുപോകാൻ താത്പര്യമില്ലാത്തതിനാൽ സംയുക്തമായി കരാർ അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
നിലവിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്. വായ്പാദാതാക്കൾക്ക് പണം മുടങ്ങിയതും ജീവനക്കാർക്ക് ശമ്പളം നൽകാനാകാത്തതുമെല്ലാം ബൈജൂസിനെ വലയ്ക്കുകയാണ്. കമ്പനിയുടെ ബോർഡിൽ നിന്ന് സ്ഥാപകൻ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ മാറി നിൽക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം നിക്ഷേപകരും രംഗത്ത് എത്തിയിരുന്നു.