കേരളത്തിന്റെ ഇ.വി മേഖലയിലെ കുതിപ്പിന് അടിത്തറ പാകിക്കൊണ്ട് തദ്ദേശീയമായി
ലിഥിയം ടൈറ്റനേറ്റ്
ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ് കെ- ഡിസ്കിന്റെ നേതൃത്വത്തിൽ
രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നയം
രൂപീകരിക്കുന്നതിന്റെ
നോഡൽ ഏജൻസി കൂടിയാണ് കെ-ഡിസ്ക്. വി.എസ്.എസ്.സി,
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി.എൽ), സി-ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എഞ്ചിനീയറിങ്ങ് സയൻസ് ആന്റ് ടെക്നോളജി റിസർച്ച് പാർക്ക് എന്നിവരാണ് കൺസോർഷ്യത്തിലെ പങ്കാളികൾ.
ബാറ്ററി നിർമാണത്തിനാവശ്യമായ 10 കിലോ എൽ.ടി.ഒ ഇലക്ട്രോഡ് വസ്തു ടി.ടി.പി.എൽ
വിതരണം ചെയ്യുകയും ഇതുപയോഗിച്ച്
വി.എസ്.എസ്.സിയുടെ നേതൃത്വത്തിൽ ലിഥിയം ടൈറ്റനേറ്റ്
ബാറ്ററിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയുമായിരുന്നു. മികച്ച ഊർജ്ജ സാന്ദ്രത, വേഗത്തിലുള്ള ചാർജിങ്ങ്,
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുള്ള ബാറ്ററി
ഭാവിയിൽ ഹരിതോർജ്ജ
ഇന്ധന ലഭ്യതയുടെ പുതിയ വഴി തെളിക്കും. ബാറ്ററി വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വി.എസ്.എസ്.സി മുൻ ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. എസ്. എ ഇളങ്കോവൻ,
ഹാരിഷ് സി.എസ് എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ്
തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഇതിന്റെ മികവ് കൂട്ടുന്നു. മലയാളികൾക്കും രാജ്യത്തിനുമാകെ സന്തോഷം പകരുന്നതാണ് ഈ നേട്ടം.
കേരളത്തെ വ്യവസായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ
കണ്ടെത്തിയ 22
മുൻഗണനാ മേഖലകളിൽ പ്രധാനപ്പെട്ടതാണ്
ഇലക്ട്രിക് വാഹന മേഖല.
മോണോസൈറ്റ്, തോറിയം, ഇല്ലുമിനൈറ്റ് തുടങ്ങിയ മൂലകങ്ങളാൽ സമ്പന്നമായ
കേരളത്തിന്റെ ധാതുസമ്പത്ത് വേണ്ട വിധം വ്യാവസായികമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ഈ കണ്ടുപിടുത്തം അതിനു കൂടി വഴിവെക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പി രാജീവ് അറിയിച്ചു.