പ്ലേസ്റ്റോര്‍ പോളിസികള്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ 3500 ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടിയെടുത്ത് ഗൂഗിള്‍. ഈ ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. ലോകത്താകമാനമായി പോളിസി ലംഘിച്ച ഏകദേശം 11 ലക്ഷത്തോളം ആപ്പുകളെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്. 2022ല്‍ മാത്രം 2 ബില്യണ്‍ ഡോളറിന്റെ നിയമവിരുദ്ധ ഇടപാടുകളും ഗൂഗിള്‍ തടഞ്ഞിരുന്നതായി കമ്പനി വ്യക്തമാക്കി.