ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,522 രൂപയാകും.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാണിജ്യ, ഗാർഹിക എൽപിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) സിലിണ്ടറുകളുടെ പ്രതിമാസ പുനരവലോകനം എല്ലാ മാസവും ആദ്യ ദിവസമാണ് നടക്കുന്നത്. നേരത്തെ ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഒഎംസികൾ 99.75 രൂപ കുറച്ചിരുന്നു. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില 7 രൂപ വർധിപ്പിച്ചിരുന്നു.