രാജ്യത്ത് ഇനി മുതല്‍ വിപണത്തിനെത്തുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ പതിച്ചിരിക്കും. പുതിയ സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ വെല്‍ഡ് ചെയ്ത് ചേര്‍ക്കുകയും പഴയ സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ ഒട്ടിക്കുകയും ചെയ്യും.
സിലിണ്ടര്‍ വിതരണം സുതാര്യമാക്കാനും ഉപഭോക്താക്കളുടെ സുരക്, ഉറപ്പുവരുത്താനുമാണ് നടപടി.എല്‍പിജി സിലിണ്ടറുകളുടെ മോഷണം തടയുക എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ട്.
കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
വീടുകളിലെത്തുന്ന സിലിണ്ടറുകളില്‍ പലപ്പോഴും ഒന്ന് മുതല്‍ മൂന്ന് കിലോയുടെ വരെ കുറവ് ഉണ്ടാകാറുണ്ട് എന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ആധാര്‍ കാര്‍ഡിനോട് സാമ്യമുള്ളതാകും എല്‍പിജി സിലിണ്ടറുകളില്‍ പതിക്കുന്ന ക്യൂആര്‍ കോഡ്. ഉപഭോക്താക്കള്‍ക്ക് ക്യൂആര്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് അതിലെ വാതകത്തിന്റെ അളവ് മനസിലാക്കാം. എല്‍പിജി സിലിന്‍ഡര്‍ വിപണനം ചെയ്യുന്ന സമയത്ത് മോഷണം നടന്നാല്‍ ഉപയോക്താക്കള്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കും. ഗാര്‍ഹിക പാചക വാതക വിപണനത്തിലെ അഴിമതി തടയാനും ക്യുആര്‍ കോഡുകള്‍ വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.