പാചക വാതക വില വര്‍ധനയ്‌ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
ഓയില്‍ കമ്ബനികളെ കയറൂരി വിട്ട് തോന്നിയപോലെ പാചകവാതക വില വര്‍ധിപ്പിക്കുന്നത് അന്യായമാണെന്നും വ്യാപാരികളോടും പൊതുജനങ്ങളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വെല്ലുവിളിയാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
ഈ സാഹചര്യത്തില്‍ വില വര്‍ധന പിന്‍വലിക്കാന്‍ തയാറാകണമെന്നും വ്യാപാരികളെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് തള്ളിവിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.