കര്‍ണാടകയില്‍ രണ്ടായിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ബംഗളൂരുവില്‍ പുതിയ എയര്‍പോര്‍ട്ടിനു സമീപം ലുലു ഷോപ്പിംഗ് മാള്‍ തുടങ്ങും. ബംഗളൂരുവിലെ ലുലുഗ്രൂപ്പിന്റെ രണ്ടാമത്തെ ഷോപ്പിംഗ് മാളാണിത്.
ലുലുഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു പ്രഖ്യാപനം. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരുമായി ലുലുഗ്രൂപ്പ് ധാരണാപത്രവും ഒപ്പിട്ടു.
കൂടാതെ കര്‍ണാടക കാര്‍ഷിക മേഖലയിലെ പഴങ്ങളും പച്ചക്കറികളും ലുലുഗ്രൂപ്പിന്റെ ലോജിസ്ടിക്സ് സെന്റര്‍ വഴി പ്രോസസ് ചെയ്ത് കയറ്റുമതി ചെയ്യുന്ന ഫുഡ് പ്രോസസിംഗ് ഫോര്‍ എക്സപോര്‍ട്ട് ഒറിയന്റഡ് യൂണിറ്റും ഇവിടെ ആരംഭിക്കും