എംറൂബെയ്ക്ക് ഒരു വര്‍ഷംകൊണ്ട് 148 കോടിയുടെ വിറ്റുവരവ്

0
181

റബ്ബര്‍ ബോര്‍ഡിന്റെ ഇ ട്രേഡിങ് പ്ലാറ്റ്‌ഫോമായ എംറൂബേയ്ക്ക് ഒരു വര്‍ഷം കൊണ്ട് 148 കോടി രൂപയുടെ വിറ്റുവരവ്.
781 കരാറുകള്‍ വഴി 1,123.75 ടണ്‍ പ്രകൃത്തിദത്ത റബ്ബറാണ് എംറൂബെ വഴി വ്യാപാരം ചെയ്യപ്പെട്ടത്.

കുറഞ്ഞത് ഒരു ടണ്‍ റബ്ബറാണ് എംറൂബെ വഴി ഓരോ കരാറിലും വില്‍ക്കാനാവുക. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും (sellers and buyers) അവരുടെ ഇടപാട് ഓഫറുകള്‍ എംറൂബെയില്‍ സമര്‍പ്പിക്കാം. വില സംബന്ധിച്ച് ഇരുകൂട്ടര്‍ക്കും ചര്‍ച്ചയിലൂടെ തീരുമാനമെടുക്കാം. പേയ്മെന്റ് ഏത് രീതിയില്‍ വേണമെന്ന് തീരുമാനിക്കാനും കഴിയും.

നിലവില്‍ എംറൂബെ പോര്‍ട്ടലില്‍ നിന്നുള്ള കണക്കുപ്രകാരം ഏഴ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റികളും (RPS) 580 ഡീലര്‍മാരും 43 പ്രോസസിംഗ് കമ്ബനികളും (Processors) 773 നിര്‍മാതാക്കളും ഒരു എസ്റ്റേറ്റും ഇ-ട്രേഡിംഗ് പ്ലാറ്റ്ഫോമിലുണ്ട്. https://www.mrube.in/ പോര്‍ട്ടലിന് പുറമേ മൊബൈല്‍ ആപ്പും എംറൂബെയ്ക്കുണ്ട്.