ദുബായിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യന്‍ ബിസിനസ് പുറത്തിറക്കിയ മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ്അലി.
ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനും ഇന്ത്യന്‍ ബിസിനസ് സമൂഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഏറ്റവും ശക്തരായായ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കിയതെന്ന് അറേബ്യന്‍ ബിസിനസ് അഭിപ്രായപ്പെട്ടു. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗറാണിയാണ് യൂസഫ്അലിക്ക് പിന്നില്‍ രണ്ടാമതായി പട്ടികയിലുള്ളത്.
അബുദാബി ചേംബറിന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നയാളാണ് എംഎ യൂസഫലി. ഇതാദ്യമായാണ് ഏഷ്യന്‍ വംശജനായ ഒരു വ്യക്തിയെ യുഎഇ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉന്നത പദവിയില്‍ നിയമിച്ചത്. യുഎഇയുടെ വാണിജ്യ ജീവകാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡും യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്.