യൂസഫലിയുടെ ജീവതകഥ കാര്‍ട്ടൂണ്‍ സ്ട്രിപ്പിലാക്കി ഇരുപതുകാരി: ലക്ഷ്യമിടുന്നത് സ്വന്തം ഗ്വിന്നസ് റെക്കോര്‍ഡ് തിരുത്താന്‍

Related Stories

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എംഎ യൂസഫലിയുടെ ജീവിത കഥ ഏറ്റവും നീളം കൂടിയ കാര്‍ട്ടൂണ്‍ സ്ട്രിപ്പിലാക്കി സ്വന്തം ഗ്വിന്നസ് ലോക റെക്കോര്‍ഡ് തിരുത്തി കുറിക്കാനൊരുങ്ങുകയാണ് കോഴിക്കോടുകാരിയായ റോഷ്‌ന മുഹമ്മദ് ദിലീഫ്. യൂസഫലി ദി- ബില്യണ്‍ ഡോളര്‍ ജേണി എന്ന് പേരിട്ടിരിക്കുന്ന ചിത്രകഥ 845 ഷീറ്റുകളും 100 കാലിഗ്രഫി പേനകളും ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ 13 വരെ നടക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 430 മീറ്റര്‍ നീളമുള്ള കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഗ്വിന്നസ് സംഘത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും.
404 മീറ്റര്‍ എന്ന റോഷ്‌നയുടെ തന്നെ ഗ്വിന്നസ് റെക്കോര്‍ഡ് ഭേദിക്കാനാണ് ശ്രമം. യൂസഫലി എല്ലാ മലയാളികള്‍ക്കും പ്രചോദനമാണെന്നും അതാണ് തന്നെ അദ്ദേഹത്തിന്റെ തന്നെ കഥ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും റോഷ്‌ന പറയുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories