ആഗോള നിക്ഷേപകരില്‍നിന്ന് 82.59 കോടി രൂപ (10 മില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപം നേടി മലയാളി സ്റ്റാര്‍ട്ടപ്പ്.
കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന
സെല്ലുലാര്‍ ഐഒടി കമ്ബനിയായ കാവ്‌ലി വയര്‍ലെസ് ആണ് സീരീസ് എ ഫണ്ടിംഗിലൂടെ നിക്ഷേപം സ്വന്തമാക്കിയത്.
ചിരാട്ടെ വെഞ്ചേഴ്‌സും ക്വാല്‍കോം വെഞ്ചേഴ്‌സും ചേര്‍ന്നാണു ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്. യുഎസിലെ പ്രധാന ടെക്‌നോളജി കമ്ബനികളും ഫണ്ടിംഗ് റൗണ്ടിന്‍റെ ഭാഗമായെന്ന് കമ്ബനി സ്ഥാപകരായ ജോണ്‍ മാത്യു, അജിത് തോമസ്, തരുണ്‍ തോമസ് ജോര്‍ജ്, അഖില്‍ എ സീബ് എന്നിവര്‍ പറഞ്ഞു.