ഐപിഒയ്ക്ക് ഒരുങ്ങി മമ്മഎര്‍ത്ത്

0
196

പ്രമുഖ ഇന്ത്യന്‍ പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ മമ്മഎര്‍ത്തും ഐപിഒയ്ക്ക് തയാറെടുക്കുന്നു. മാതൃ കമ്പനിയായ ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ് ഇതിനായി സെബി ഫയലിങ്ങും നടത്തി കഴിഞ്ഞു. നാനൂറ് കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 468 ലക്ഷം ഓഹരികളാകും പുതുതായി ഇഷ്യു ചെയ്യുക. മുന്‍ എച്ച്‌യുഎല്‍ എക്‌സിക്യൂട്ടീവ് വരുണ്‍ അലഖും ഭാര്യ ഗസലും ചേര്‍ന്നാണ് മാമ്മഎര്‍ത്തിന് രൂപം നല്‍കിയത്. നേരിട്ട് ഉപഭോക്താക്കളിലേക്കെത്തുന്ന ഡി2സി രീതിയിലായിരുന്നു ബിസിനസ് ആരംഭിച്ചത്. ഐപിഒ വഴി ലഭിക്കുന്നതില്‍ 180 കോടി രൂപയോളം പരസ്യത്തിനായാകും കമ്പനി ചെലവഴിക്കുക