മണപ്പുറം ഫിനാൻസിൽ ഇഡി റെയ്ഡ്: കമ്പനി ഓഹരികൾ കൂപ്പുകുത്തി

0
416

മണപ്പുറം ഫിനാന്‍സിന്റെ 142 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും
ഇ ഡി മരവിപ്പിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരി ഇന്ന് കുത്തനെ ഇടിഞ്ഞു. മണപ്പുറം ഫിനാന്‍സിന്റെ തൃശ്ശൂരിലെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്.
വ്യാപാരം ആരംഭിച്ചയുടെനെ ഓഹരി വില14 ശതമാനം താഴ്ന്ന് 103 രൂപയിലെത്തി. 119.25 രൂപ നിലവാരത്തിലായിരുന്നു വ്യാഴാഴ്ച ക്ലോസ് ചെയ്തത്. നിലവിൽ ഓഹരി ഒന്നിന് 102.8 രൂപ നിരക്കിലാണ് വ്യാപാരം.

മണപ്പുറം ഫിനാന്‍സ് ഉടമയുടെ മണപ്പുറം അഗ്രോ ഫാംസിന് വേണ്ടി പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് തൃശ്ശൂരിൽ ആസ്ഥാന ഓഫീസിൽ അടക്കം ഇ.ഡിയുടെ പരിശോധന. നിക്ഷേപകരില്‍നിന്ന് സമാഹരിച്ചതില്‍ 9.25 ലക്ഷം ഒഴികെയുള്ള മുഴുവന്‍ തുകയും മടക്കി നല്‍കിയതായും കമ്പനി വിശദീകരിച്ചു.