ഗൂഗിൾ സെർച്ചിൽ മുന്നിൽ ഓണസദ്യയും മാങ്ങാ അച്ചാറും

0
142

ഏറ്റവും അധികം ജനങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞ വിഷയങ്ങളിൽ ഓണസദ്യയും മാങ്ങാ അച്ചാറും. ഗൂഗിൾ ഇന്ത്യ പുറത്തുവിട്ട 2023ൽ ജനങ്ങൾ ഏറ്റവും കൂടുതൽ തിരഞ്ഞ 10 കാര്യങ്ങളുടെ പട്ടികയിലാണ് ഓണസദ്യ എവിടെ കിട്ടുമെന്ന ചോദ്യവും മാങ്ങാ അച്ചാർ പാചകകുറിപ്പും ഇടം പിടിച്ചത്.


ഗൂഗിൾ സെർച്ചിൽ അടുത്ത് ലഭിക്കുന്ന (Near me) വിഭാഗത്തിൽ നാലാം സ്ഥാനത്താണ് ഓണ സദ്യ (Onasadya near me). പാചക കുറിപ്പുകളിൽ ഓൺലൈനിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞത് മാങ്ങ അച്ചാർ എങ്ങനെ ഉണ്ടാക്കും എന്നതാണ്. സെർച്ചിൽ രണ്ടാം സ്ഥാനത്ത് എത്തിയത്‌ സെക്‌സ് ഓൺ ദി ബീച്ച് റെസിപ്പിയും.