ഏപ്രില്‍ മാസത്തില്‍ 1.60 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റ് മാരുതി സുസുകി. ഇതില്‍ 16971 വാഹനങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് കയറ്റുമതി ചെയ്തവയാണ്. തൊട്ടു മുന്‍മാസം 150661 യൂണിറ്റ് വാഹനങ്ങളാണ് കമ്പനിക്ക് വില്‍ക്കാനയത്.
അതേസമയം, ഇലക്ട്രോണിക് ഘടകങ്ങളുടെ ദൗര്‍ലഭ്യം വാഹനങ്ങളുടെ നിര്‍മാണത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍, ഇതിനെ മറികടക്കാനുള്ള എല്ലാ ചുവടുവയ്പ്പുകളും തങ്ങള്‍ നടത്തുന്നതായും കമ്പനി അറിയിച്ചു.