ഫെസ്റ്റിവല്‍ സീസണില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മീഷോ. ആദ്യ ദിവസമായ വെള്ളിയാഴ്ച 87.6 ലക്ഷം ഓര്‍ഡറുകളാണ് മീഷോയ്ക്ക് ലഭിച്ചത്. ഇതോടെ, ബിസിനസ് രംഗത്ത് 80 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഉത്സവ സീസണിലൂടെ മീഷോയ്ക്ക് സാധിച്ചു.
ഓര്‍ഡറുകളില്‍ 85 ശതമാനവും നഗര പ്രദേശങ്ങളില്‍ നിന്നാണെന്ന് കമ്പനി വ്യക്തമാക്കി. ജാംനഗര്‍, ആലപ്പുഴ, ചിന്ദാര, ഹാസന്‍, ഗോപാല്‍ഗഞ്ച്, ഗുവാഹത്തി, സിവാന്‍, തഞ്ചാവൂര്‍, അംബികപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ മീഷോ വ്യക്തമാക്കി. ഏകദേശം 6.5 കോടി ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെയാണ് ഇത്തവണ മീഷോ ഒരുക്കിയിട്ടുള്ളത്. കൂടാതെ, കുറഞ്ഞ വിലയ്ക്ക് നല്ല ക്വാളിറ്റിയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനാല്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ മീഷോയ്ക്ക് സാധിച്ചു.