ലഹരിക്കെതിരെ ദീപം തെളിച്ച് കട്ടപ്പനയിലെ വ്യാപാരികള്‍

Related Stories

കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്‍ മര്‍ച്ചന്റ് യൂത്ത് വിംഗ് മര്‍ച്ചന്റ് വനിത വിംഗ് എന്നിവരുടെ നേതൃത്വത്തില്‍ എക്‌സൈസ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെ കട്ടപ്പനയില്‍ ലഹരിക്കെതിരെ ദീപം കൊളുത്തി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കട്ടപ്പനയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളിലും വൈകിട്ട് 7 മുതല്‍ 7. 15 വരെ വൈദ്യുതവിളക്കുകള്‍ അണച്ച് ദീപം തെളിയിച്ചു ലഹരിവിരുദ്ധ സന്ദേശം നല്‍കി.
സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന ദീപം തെളിക്കല്‍ പരിപാടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.കെ തോമസ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് മോഡല്‍ ഓഫീസര്‍ ശ്രീ സാബുമോന്‍ എംസി ലഹരി വിരുദ്ധ സന്ദേശം നല്‍കി. പി.കെ സുരേഷ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കട്ടപ്പന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി ഹസന്‍, ട്രഷറര്‍ സാജന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ പൊന്നച്ചന്‍ ജോസഫ്, സിബി വര്‍ക്കി, സെക്രട്ടറിമാരായ പി.കെ ജോഷി, രാജേന്ദ്രക്കുറുപ്പ്, എച്ച് കുഞ്ഞുമോന്‍, യൂത്ത് വിംഗ്് ഭാരവാഹികളായ സിജോ മോന്‍ ജോസ്, അജിത് സുകുമാരന്‍, ഷിയാസ്, രഞ്ജു, ശ്രീധര്‍, അനില്‍കുമാര്‍ എസ് നായര്‍, വനിതാ വിംഗ് ഭാരവാഹികളായ മുംതാസ് ഇബ്രാഹിം, റോസമ്മ മൈക്കിള്‍, ആഗ്‌നസ് ജോസ്, ജമീല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories