മര്‍ച്ചന്റ് യൂത്ത് വിംഗ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നാളെ

Related Stories

കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പും ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നൈറ്റും നാളെ കട്ടപ്പന KGEES ഹില്‍ടൗണില്‍. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ വനിത യൂത്ത് വിംഗിന്റെ ഉദ്ഘാടനവും നടക്കുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് യുവ വനിതകള്‍ക്കായി ഒരു യൂണിറ്റ് രപീകരിക്കപ്പെടുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി ജോയ് പൊതുയോഗം ഉദ്ഘാടനം ചെയ്യും. പുതിയ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്യുമെന്ന് മര്‍ച്ചന്റ് യൂത്ത് വിംഗ് ഭാരവാഹികള്‍ അറിയിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories