ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയ്ക്ക് ദിവസവും 82 ലക്ഷം രൂപ വീതം പിഴയിട്ട് നോര്‍വീജിയന്‍ കോടതി. സ്വാകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഓഗസ്റ്റ് നാല് മുതല്‍ നവംബര്‍ മൂന്ന് വരെയാണ് പിഴയൊടുക്കേണ്ടത്.
നോര്‍വേയിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നതാണ് പ്രധാന കുറ്റം. വിവരങ്ങള്‍ മെറ്റ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉടന്‍ നയം തിരുത്തിയില്ലെങ്കില്‍ പിഴ സ്ഥിരപ്പെടുത്തുമെന്നും കോടതി അറിയിച്ചു.