ഈ വര്‍ഷം മൂന്നാം പാദത്തില്‍ മെറ്റയുടെ വരുമാനത്തില്‍ 4 ശതമാനം ഇടിവ്.
മുന്‍വര്‍ഷം ഇക്കാലയളവില്‍ 29 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടിയിരുന്നു. ഇക്കുറിയിത് 27.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചെലവ് 19 ശതമാനം ഉയരുകയും ചെയ്തു. അറ്റാദായം 52 ശതമാനം ഇടിഞ്ഞ് 4.4 ബില്യണ്‍ ഡോളറിലെത്തി. കമ്പനിയുടെ മെറ്റാവേഴ്സ് പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന റിയാലിറ്റി ലാബ് ഡിവിഷന്റെ നഷ്ടം 1.1 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 3.7 ബില്യണ്‍ ഡോളറായി.
സെപ്റ്റംബര്‍ പാദഫലം പുറത്തുവന്നതോടെ മെറ്റ ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു. മണിക്കൂറുകള്‍ കൊണ്ട് 67 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്. നിലവില്‍ 348.90 ബില്യണ്‍ ഡോളറാണ് മെറ്റയുടെ വിപണി മൂല്യം.