അടുത്ത വര്‍ഷത്തോടെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് മെറ്റയില്‍ നിന്ന് രാജി വയ്ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മെറ്റ കമ്പനി. മെറ്റയില്‍ നിന്ന് സുക്കര്‍ബെര്‍ഗ് സ്വയം പടിയിറങ്ങുകയാണെന്നും ഇത് കമ്പനിയെ ഒരുതരത്തിലും ബാധിക്കില്ലെന്നുമായിരുന്നു പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ മെറ്റ കമ്മ്യൂണിക്കേഷന്‍സ് ഡിറക്ടര്‍ ആന്‍ഡി സ്റ്റോണ്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മെറ്റാവേഴ്സ് സ്വപ്നവുമായി അദ്ദേഹം മുന്നോട്ട് തന്നെ പോകുമെന്നും സ്റ്റോണ്‍ വ്യക്തമാക്കി.
മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലിനെയും വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയതിനെയും തുടര്‍ന്നായിരുന്നു സുക്കര്‍ബെര്‍ഗ് അടുത്ത വര്‍ഷം മെറ്റ വിടുമെന്ന വാര്‍ത്ത എത്തിയത്.