ഡാറ്റ സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചെന്നു കാട്ടി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് 10700 കോടി രൂപ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഉപഭോക്തൃ വിവരങ്ങള്‍ അമേരിക്കയ്ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് മെറ്റയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ ആരോപണം.
അമേരിക്കയുടെ നിരീക്ഷണത്തില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ മറച്ചു വയ്ക്കണമെന്ന 2020ലെ ഉത്തരവ് അനുസരിക്കുന്നതില്‍ മെറ്റ വീഴ്ചവരുത്തിയതായി അയര്‍ലന്‍ഡ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം, സേവനം ലഭ്യമാക്കുന്നതിന് ആവശ്യമായ വിവരങ്ങളാണ് കൈമാറിയതെന്നാണ് മെറ്റയുടെ മറുപടി. കമ്പനിയെ അന്യായമായി ടാര്‍ഗറ്റ് ചെയ്യുകയാണെന്നും മെറ്റ ആരോപിക്കുന്നു. വിഷയത്തില്‍ അപ്പീല്‍ പോകാനും കമ്പനി ഒരുങ്ങുകയാണ്.