മെറ്റ വീണ്ടും ലക്ഷം കോടി ഡോളർ ക്ലബിൽ:മൂന്ന് ലക്ഷം കോടി ഡോളർ കടന്ന് മൈക്രോസോഫ്റ്റിന്റെ മൂല്യം

0
362

ഒരു ലക്ഷം കോടി ഡോളർ കടന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വിപണി മൂല്യം. ഇതോടെ ലോകത്തെ ലക്ഷം കോടി കമ്പനികളുടെ ലിസ്റ്റിൽ മെറ്റ വീണ്ടും ഇടംപിടിച്ചു. അമേരിക്കൻ ഓഹരി വിപണിയുടെ മികച്ച പ്രകടനത്തിന്റെ ചുവടുപിടിച്ച് ഓഹരി വില ഒരു ശതമാനത്തോളം ഉയർന്ന് 390 ഡോളറിലെത്തിയതാണ് കമ്പനിയുടെ വിപണി മൂല്യം ഒരു ട്രില്യൺ ഡോളറിലെത്തിച്ചത്. 2021ലാണ് ഇതിന് മുമ്പ് കമ്പനി ഈ നേട്ടം കൈവരിച്ചത്. 1.1 ലക്ഷം കോടി ഡോളറായിരുന്നു അന്ന് മെറ്റയുടെ വിപണി മൂല്യം.

മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി ഡോളർ കടക്കാനും യുഎസ് ഓഹരി വിപണിയുടെ കുതിപ്പ് സഹായിച്ചു. ഐഫോൺ നിർമാതാക്കളായ ആപ്പിളിന് പിന്നാലെ ഈ സ്ഥാനം നേടുന്ന രണ്ടാമത്തെ കമ്പനിയാണ് മൈക്രോസോഫ്റ്റ്. ഓഹരി 1.7 ശതമാനം ഉയർന്ന് 405.63 ഡോളറിലെത്തിയതാണ് വിപണി മൂല്യം 3 ലക്ഷം കോടി ഡോളറിലെത്താൻ സഹായിച്ചത്. 3.01 ലക്ഷം കോടി ഡോളറാണ് ആപ്പിളിന്റെ നിലവിലെ വിപണി മൂല്യം.