മാരുതി സുസുകിയും മെറ്റാവേഴ്‌സിലേക്ക്. അരീനാവേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം, മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ അരീന ഷോറൂം ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനാണ് പുറത്തിറക്കുക.
മഹീന്ദ്രയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളാണ് മാരുതി സുസുകി. യാഥാര്‍ഥ്യത്തിലെന്നോണം അരീന വേഴ്‌സ് ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ മുഴുവന്‍ വാഹനങ്ങളെയും പരിചയപ്പെടാന്‍ അരീനവേഴ്‌സിലൂടെയാകുമെന്ന് കമ്പനി വ്യക്തമാക്കി. അരീനവേഴ്‌സ് സംവിധാനം അനുഭവിച്ചറിയുന്നതിന് രാജ്യത്തെ 700ലധികം മാരുതി സുസുകി ഔട്ട്‌ലെറ്റുകളില്‍ വെര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍ കമ്പനി സ്ഥാപിച്ചു കഴിഞ്ഞു. വെബ്‌സൈറ്റിലും അരീനവേഴ്‌സ് ലഭ്യമാകും