തന്റെ ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍ കമ്പനിക്കായി നല്‍കിയ ഇന്ത്യക്കാരനും മൈക്രോസോഫ്റ്റിന്റെ കൂട്ടപ്പിരിച്ചുവിടലില്‍ ജോലി നഷ്ടമായി. പ്രശാന്ത് കമാനി എന്ന ജീവനക്കാരനാണ് 21 വര്‍ഷം മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിച്ച ശേഷം തന്നെ പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
എന്നാല്‍ ഇത്രയും വര്‍ഷം ലഭിച്ച അവസരങ്ങളും പ്രോത്സാഹനവും കണക്കിലെടുക്കുമ്പോള്‍ കമ്പനിയോട് തനിക്ക് നന്ദിയും കടപ്പാടും മാത്രമേ ഉള്ളൂ എന്നാണ് ഇദ്ദേഹം പറയുന്നത്. മൈക്രോസോഫ്റ്റ് പ്രിന്‍സിപ്പല്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് മാനേജറായിരുന്നു കമാനി. ബിരുദത്തിന് ശേഷം ഇദ്ദേഹത്തിന് യുഎസില്‍ ലഭിച്ച ആദ്യ ജോലിയും മൈക്രോസോഫ്റ്റിലേതായിരുന്നു.