മൈക്രോസോഫ്റ്റ് ഓഫീസ് പേരു മാറ്റി അടുത്ത മാസം മുതല്‍ മൈക്രോസോഫ്റ്റ് 365 ആകുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് മൈക്രോസോഫ്റ്റ് ഓഫീസ് റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നത്. ഓഫീസ്.കോം, ഓഫീസ് മൊബൈല്‍ ആപ്പ്, ഓഫീസ് ആപ്പ് എന്നിവ മൈക്രോസോഫ്റ്റ് 365 ആപ്പായി മാറ്റുകയാണ്. പുതിയ ഐകണും, പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളുമായാണ് മൈക്രോസോഫ്റ്റ്ഓഫീസിന്റെ റീബ്രാന്‍ഡിങ്.