ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 9.5 ബില്യണ്‍ ഡോളര്‍ തൊട്ടു. ആകെ കയറ്റുമതിയില്‍ പകുതിയിലധികവും ആപ്പിള്‍ ഫോണുകളാണെന്നതാണ് പ്രത്യേകത. ഈ വര്‍ഷാവസാനത്തോടെ ഇത് 10 ബില്യണിലെത്തിക്കാന്‍ ഇന്ത്യക്കാകുമെന്നാണ് പ്രതീക്ഷ. ജനുവരി അവസാനത്തോടെ 8.5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരുന്നു രാജ്യത്ത് നടന്നത്. ഇത് ഒരു മാസം കൊണ്ടാണ് 9.5ല്‍ എത്തിയത്. ഇതില്‍ ആപ്പിളിന്റേതാണ് അമ്പത് ശതമാനം ഫോണുകളും. സാംസങ്ങാണ് ബാക്കി അമ്പതില്‍ നാല്‍പതു ശതമാനവും കയറ്റി അയച്ചത്.