ആഗോള തലത്തില്‍ മൊബൈല്‍ ഫോണുകളുടെ വില്‍പന ഇടിഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം പാദത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. മുന്‍ പാദത്തേക്കാള്‍ 15 ശതമാനം ഇടിവാണ് ജൂണില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ 2 ശതമാനം വില്‍പന കുറവുണ്ടായി.
ആഗോള ഫോണ്‍ വിപണിയില്‍ നേട്ടമുണ്ടാക്കിയ കമ്പനികളുടെ പട്ടികയില്‍ ആപ്പിളാണ് മുന്‍പന്തിയില്‍. വിപണി ലാഭത്തില്‍ 80 ശതമാനവും ആപ്പിളിന് സ്വന്തമാണ്. തൊട്ടു പിന്നിലായി സാംസങ്ങുമുണ്ട്.