പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (എം.ആര്‍.എസ്) ആറാം ക്ലാസിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രവും(ആണ്‍കുട്ടികളും പെണ്‍കുട്ടികളും) മൂന്നാര്‍ എം.ആര്‍.എസില്‍ അഞ്ചാം ക്ലാസിലേക്ക്് ആണ്‍കുട്ടികള്‍ക്ക് മാത്രവും 2023-24 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെയാണ് പ്രവേശന പരീക്ഷ. കുടുംബ വര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കവിയാത്ത പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷാഫോം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 224399.