ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ തലത്തിലും അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രസ്തുത കണ്‍ട്രോള്‍ റൂമുകളില്‍ ആവശ്യമായ സഹായങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ബന്ധപ്പെടാം. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ 24 മണിക്കുറും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഫോണ്‍ നമ്പറുകള്‍: 9383463036, 04862 233111, 04862 233130
ടോള്‍ ഫ്രീ നമ്പര്‍: 1077
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഫോണ്‍ നമ്പറുകള്‍:
ഇടുക്കി 04862 235361
തൊടുപുഴ 04862 222503
ഉടുമ്പഞ്ചോല 04868 232050
പീരുമേട് 04869 232077
ദേവികുളം 04865 264231.