മൂന്നാറില്‍ റോബോട്ടിക് മേള നടന്നു

Related Stories

വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റോബോട്ടിക് മേള സംഘടിപ്പിച്ചു.
മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടിങ്കറിങ് ലാബില്‍ കുട്ടികള്‍ക്ക് പരിശീലകന്റെ സഹായത്തോടെ വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അവസരമുണ്ട്. ഇതിനുള്ള അസംസ്‌കൃതവസ്തുക്കള്‍ ലാബില്‍ ലഭ്യമാണ്. കുട്ടികള്‍ നിര്‍മിച്ച വിവിധ ഉപകരണങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.

മൂന്നാര്‍ മേഖലയിലുള്ള വിവിധ സ്‌കൂളുകളിലെ നൂറോളം കുട്ടികള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ഭവ്യാ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. രാജ്കുമാര്‍ അധ്യക്ഷനായി. ആനന്ദറാണി ദാസ്, പ്രവീണ രവികുമാര്‍, ലോബിന്‍ രാജ്, ഡി. ബിന്ദുമോള്‍, കെ.എ. ബിനുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories