പ്രാദേശിക പദ്ധതി നിര്‍വഹകണ അവലോകന യോഗം ചേര്‍ന്നു

Related Stories

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എംപി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പദ്ധതി നിര്‍വഹണ അവലോകന യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹു. ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവൃത്തികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തി.
ഇതുവരെ ഭരണാനുമതി ലഭിച്ച 6.87 കോടി രൂപയുടെ 70 പ്രവൃത്തികളില്‍ 3.55 കോടി രൂപയുടെ 28 പ്രവൃത്തികള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ട്രൈബല്‍ മ്യൂസിയം, വിവിധ റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വാഹനങ്ങള്‍, വിവിധ തദ്ദേശസ്ഥാപനങ്ങള്‍/ പി എച്ച് സി കള്‍ എന്നിവയ്ക്കുള്ള ആംബുലന്‍സ്, വിവിധ സ്‌കൂളുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും.

17 ആം ലോക്‌സഭയുടെ കാലാവധി അവസാനിക്കാറായതിനാല്‍ ഭരണാനുമതി ലഭിക്കാത്ത വികസന പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങള്‍ എത്രയും വേഗത്തിലാക്കണമെന്നും അവയുടെ ഉപയോഗം ജനങ്ങളിലേക്കെത്താന്‍ എല്ലാ ബി.ഡി.ഒ മാരും മറ്റു നിര്‍വഹണ ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു. നിര്‍വഹണ ഉദ്യോഗസ്ഥന്മാര്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകള്‍ കാലതാമസം കൂടാതെ സമര്‍പ്പിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്,
പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ.വി കുര്യാക്കോസ് , എറണാകുളം ജില്ലാ പ്ലാനിങ് ഓഫിസര്‍ ഫാത്തിമ പി എ, ഡെപ്യുട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ എം എം ബഷീര്‍, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സാറ സൂര്യ ജോര്‍ജ്ജ്, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories