മിസ്റ്റര്‍ ഇടുക്കി 2023 ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി ഇടുക്കി ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടറിലെ സിവില്‍ പോലീസ് ഓഫീസര്‍ ജസ്റ്റിന്‍ ജോസ്. മിസ്റ്റര്‍ ഇടുക്കി – 2023 ശരീരസൗന്ദര്യ മല്‍സരത്തില്‍ സീനിയര്‍ വിഭാഗത്തിലാണ് ഇദ്ദേഹം ചാമ്പ്യന്‍ പട്ടം നേടിയത്. ജസ്റ്റിന്‍ ജോസിന്റെ നേട്ടത്തിന് ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ഐ.പി.എസ് അഭിനന്ദനം അറിയച്ചു. മുന്‍പ് പല വട്ടം മിസ്റ്റര്‍ ഇടുക്കി, മിസ്റ്റര്‍ കേരള, മിസ്റ്റര്‍ കേരള പൊലീസ് മത്സരങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കിയ ഇദ്ദേഹെം മിസ്റ്റര്‍ ഇന്‍ഡ്യാ പോലീസ് – 2022 ശരീരസൗന്ദര്യ മല്‍സരത്തില്‍ നാലാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.