ലോകത്തെ ഏറ്റവും കരുത്തുറ്റ ടയര്‍ ബ്രാന്‍ഡ് എന്ന നേട്ടം സ്വന്തമാക്കി എംആര്‍എഫ്. ഇന്ത്യയിലെ ഏറ്റവും മികച്ച ടയര്‍ ബ്രാന്‍ഡ് എന്ന നേട്ടവും കമ്പനിക്ക് സ്വന്തം. രാജ്യാന്തര ഏജന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് എംആര്‍ഫ് മുന്നിലെത്തിയത്. രാജ്യാന്തര റേറ്റിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ബ്രാന്‍ഡും എംആര്‍എഫാണ്.