കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾക്ക് ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും നൽകാൻ കഴിയുന്ന ചെറുകിട സംരംഭകരെ കണ്ടെത്താൻ കൊച്ചിയിൽ ഇന്നും നാളെയും ദേശീയ വെൻഡർ വികസന പരിപാടി നടക്കും.
കൊച്ചിയിലെ ഹോട്ടൽ ഗോകുലം പാർക്കിലാണ് പരിപാടി.
കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ്മ ഉച്ചയ്ക്ക് 12 ന് ഉദ്ഘാടനം ചെയ്യും. ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായ എം.എസ്.എം.ഇ സംരംഭകരെയും സീറോ ഡിഫക്ട് സീറോ എഫക്ട് പ്രകാരം കേരളത്തിൽ നിന്ന് ഗോൾഡ്, സിൽവർ സർട്ടിഫിക്കറ്റ് ലഭിച്ച സംരംഭകരെയും ചടങ്ങിൽ ആദരിക്കും.