സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷ്വറന്‍സ് സ്‌കീമുമായി കേരള സര്‍ക്കാര്‍. വ്യവസായ വകുപ്പ് യമന്ത്രി പി. രാജീവാണ് ഉടന്‍ സ്‌കീം ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്.
ഇന്നലെ ലോക എംഎസ്എംഇ ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോണിറ്ററി കാപ് ഉള്‍പ്പെടെ 50 ശതമാനം പ്രീമിയം സര്‍ക്കാരാകും അടയ്ക്കുക.
മൂന്ന് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള ആയിരം എംഎസ്എംഇകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.