എംഎസ്എംഇ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

Related Stories

എംഎസ്എംഇ സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്ന എംഎസ്എംഇ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിന് രൂപം നല്‍കി സൗത്ത് ഇന്ത്യന്‍ ബാങ്ക്.
പോര്‍ട്ടല്‍ വഴി 10 മിനിറ്റിനകം വായ്പയ്ക്ക് അനുമതി ലഭ്യമാക്കും. പ്രോസസിംഗ് പൂര്‍ണമായും ഓണ്‍ലൈന്‍ മുഖാന്തരമായതിനാലാണ് വായ്പകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകുന്നത്.
എംഎസ്എംഇ മേഖലയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ നീക്കം. ജിഎസ്ടി റിട്ടേണ്‍ അടിസ്ഥാനപ്പെടുത്തിയാണ് ഒരു കോടി രൂപ വരെ വായ്പ നല്‍കുന്നത്.
സംരംഭകര്‍ക്ക് എംഎസ്എംഇകള്‍ക്കായി അവതരിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടിലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ശേഷം അടിസ്ഥാന വിവരങ്ങളും, ജിഎസ്ടി വിശദാംശങ്ങളും, പ്രമോട്ടര്‍മാരുടെയും ഈടിന്റെയും വിവരങ്ങളും നല്‍കേണ്ടതാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories