മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി അനുവദനീയ സംഭരണ ശേഷിയായ 142 അടിയില്‍ എത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഡാമിലെ ജലനിരപ്പ് 142 അടിയിലെത്തിയത്. ഇതോടെ തമിഴ്‌നാട് മൂന്നാമത്തെയും അവസാനത്തെയും ജാഗ്രതാ നിര്‍ദേശവും നല്‍കി കഴിഞ്ഞു. ഏതു നിമിഷവും സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും. സെക്കന്‍ഡില്‍ 1687.5 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് 750 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.