കാപ്പിക്കുരുവും മഷ്റൂമും ചേർത്ത് യുവസംരംഭകൻ ലാലു തോമസ് ആരംഭിക്കുന്ന ലാബേ മഷ്റൂം കോഫീ പൗഡറിൻ്റെ ലോഞ്ചിങ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു. കേരളത്തിൽ ആദ്യമായാണ് കൂൺ ചേർത്തുള്ള കാപ്പിപ്പൊടി ഒരു ഉൽപ്പന്നമായി പുറത്തിറങ്ങുന്നത്.
ഒരു കർഷകൻ എന്ന നിലയിൽ നിന്നാണ് സംരംഭകനിലേക്കുള്ള ലാലുവിന്റെ വളർച്ച. ഉൽപ്പന്നം വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും മാർക്കറ്റിങ്ങ് സ്ട്രാറ്റജി വികസിപ്പിക്കാനുമെല്ലാം സർക്കാർ സഹായം നൽകിയിരുന്നു. പേറ്റന്റോട് കൂടിയാണ് ലാലു സംരംഭം ആരംഭിച്ചിരിക്കുന്നത്.