ഇലോണ്‍ മസ്‌കും ട്വിറ്ററുമായുള്ള ഏറ്റമുട്ടല്‍ വീണ്ടും കനക്കുന്നു. കമ്പനി ഏറ്റെടുത്തു കഴിഞ്ഞാല്‍ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടുമെന്ന് മസ്‌ക് ഈയിടെ നിക്ഷേപകരോട് അറിയിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റര്‍ കമ്പനി. ഉടമ ആരായാലും ഇത്തരത്തിലൊരു പിരിച്ചുവിടല്‍ നടപടികളും ഉണ്ടാകില്ലെന്നാണ് ട്വിറ്റര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് അയച്ച മെമോയില്‍ വ്യക്തമാക്കുന്നത്.