മൈജി മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഇന്നു മുതല്‍

0
529

മൈജിയുടെ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നു മുതലുള്ള തീയതികളില്‍ നടക്കും.

ഹോം അപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ മൈജിയില്‍ മൂവായിരത്തില്‍പരം ജീവനക്കാരാണുള്ളത്. കേരളമെമ്പാടും 100ല്‍ പരം സ്റ്റോറുകളുള്ള മൈജി, തങ്ങളുടെ സ്റ്റോറുകളും അനുബന്ധ സേവനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ അന്വേഷിക്കുന്നത്.
ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ഷോറൂം സെയില്‍സ് സ്റ്റാഫ് (മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ടിവി, എസി, ഹോം അപ്ലയന്‍സസ്, സ്മാള്‍ അപ്ലയന്‍സസ്, ക്രോക്കറി, മൊബൈല്‍ ഫോണ്‍ അക്സസ്സറീസ്), വെയര്‍ഹൗസ് ഗ്രൗണ്ട് സ്റ്റാഫ്/എക്സിക്യൂട്ടീവ്, മൊബൈല്‍ ഫോണ്‍/ഹോം അപ്ലയന്‍സസ് ടെക്നിഷ്യന്‍സ് തുടങ്ങി വിവിധ മേഖലകളിലേയ്ക്കാണ് ജീവനക്കാരെ ആവശ്യമുള്ളത്.

എസ്എസ്എല്‍സി മുതല്‍ എഞ്ചിനീയറിങ് വരെ വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കുള്ള തൊഴിലവസരങ്ങള്‍ മൈജിയിലുണ്ട്. ഇപ്പോള്‍ത്തന്നെ നൂറില്‍ പരം സ്റ്റോറുകളുള്ള മൈജി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് ലോകോത്തര ഷോപ്പിംഗ് അനുഭവം കേരളത്തിന്റെ ഓരോ കോണിലും എത്തിക്കുവാനുള്ള കര്‍മപദ്ധതിയിലാണ്. മാത്രമല്ല, മൈജിയുടെ സ്വന്തം ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങളും ഉടന്‍ തന്നെ വിപണിയിലെത്തും. കൂടാതെ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പോലെയുള്ള, ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍സാധ്യതകളുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളും കൂടുതല്‍ സ്ഥലങ്ങളില്‍ ആരംഭിക്കുവാന്‍ പദ്ധതിയുണ്ട്. കേരളത്തിലെ ആദ്യത്തെ വനിതാ നിയന്ത്രിത ഹൈടെക്ക് സര്‍വീസ് സെന്റര്‍ പോലെയുള്ള പുതിയ ആശയങ്ങളും ധാരാളം തൊഴില്‍സാധ്യതകളുടെ വാതില്‍ തുറക്കുന്നു.

കേരളത്തിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള മുഴുദിന വോക്ക് ഇന്‍ ഇന്റര്‍വ്യൂകളാണ് ജീവനക്കാരെ കണ്ടെത്താനായി നടത്തുന്നത്. മൈജി മെഗാ റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 7994 00 66 22, 9745 00 22 66, 7306 22 00 77 എന്നീ നമ്പറുകളില്‍ ലഭ്യമാണ്. www.joinmyg.com എന്ന ബെ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.