നശാമുക്ത് ഭാരത് അഭിയാന്റെ ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ നടത്തുന്നതിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം അടങ്ങുന്ന ഷോര്‍ട്ട് ഫിലിം തയ്യാറാക്കി നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഷോര്‍ട്ട് ഫിലിം 10 മിനിറ്റ് ദൈര്‍ഘ്യമുള്ളതും 4 കെ റെസല്യൂഷനുള്ളതുമായിരിക്കണം. ഷോര്‍ട്ട് ഫിലിമിന്റെ രത്നച്ചുരുക്കവും ക്വട്ടേഷനൊപ്പം സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 22 രാവിലെ 10 30. ക്വട്ടേഷനുകള്‍ തുറക്കുന്ന തീയതി ഡിസംബര്‍ 22 ഉച്ചയ്ക്ക് 12. 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-228160.