ഇന്ത്യന്‍ സാങ്കേതിക വ്യവസായ രംഗം 2023 സാമ്പത്തിക വര്‍ഷത്തില്‍ 8.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് ആന്‍ഡ് സര്‍വീസസ് കമ്പനീസ് പ്രസിഡന്റ് ദേബ്ജാനി ഘോഷ്. ടെക്നോളജി ഇന്‍ഡസ്ട്രി 245 ബില്യണ്‍ ഡോളറിലേക്ക് വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 സാമ്പത്തിക വര്‍ഷം പ്രവചനാതീതമാണെന്നും അതേസമയം, 23 പ്രതീക്ഷയേകുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2.90 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. 54 ലക്ഷം ജീവനക്കാരാണ് ഈ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നത്. 2030 ഓടെ 500 ബില്യണ്‍ ഡോളര്‍ വ്യവസായമായി ടെക് രംഗം മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.